You are Here : Home / News Plus

നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Text Size  

Story Dated: Monday, October 01, 2018 09:06 hrs UTC

നീരവ് മോദിയുടെ ഇന്ത്യയിലും വിദേശത്തുമായുള്ള സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 637 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. വിലകൂടിയ ആഭരണങ്ങള്‍, ആഢംബര വീടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, എന്നിവയാണ് പിടിച്ചെടുത്തത്. ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളായ യുകെ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലുമുള്ള സ്വത്തുക്കളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13000 കോടിയുടെ തട്ടിപ്പ് നടത്തി വിദേശ രാജ്യത്തേക്ക് കടന്നതാണ് നീരവ് മോദി. ക്രിമിനല്‍ അന്വേഷണത്തില്‍ വിദേശ രാജ്യത്തെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നത് ഇന്ത്യയില്‍ അപൂര്‍വ്വമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.