You are Here : Home / News Plus

ആലപ്പുഴയിൽ വഞ്ചിവീടുകള്‍ കൂട്ടിയിടിച്ച്‌ അപകടം

Text Size  

Story Dated: Sunday, September 23, 2018 07:39 hrs UTC

ആലപ്പുഴ പള്ളാത്തുരുത്തിയില്‍ വിനോദ സഞ്ചാരികളുമായി പോയ രണ്ട് വഞ്ചിവീടുകള്‍ കൂട്ടിയിടിച്ച്‌ അപകടം. ഇന്നു രാവിലെ ഒമ്ബതോടെയാണു അപകടം നടന്നത്. പളളാത്തുരുത്തി പള്ളിക്കു സമീപം ഇരുനില വഞ്ചിവീടാണ് അപകടത്തില്‍പ്പെട്ടത്.

ഒന്നില്‍ മഹാരാഷ്ട്ര സ്വദേശികളായ 28 പേരും മറ്റൊന്നില്‍ ഹൈദരാബാദില്‍നിന്നുള്ള രണ്ടു കുടുംബംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇരു വഞ്ചിവീടുകളിലുമുള്ളവര്‍ സുരക്ഷിതരാണ്. പാക്കേജ് ടൂറിസ്റ്റുകളായ ഇവര്‍ അടുത്ത സ്ഥലത്തേക്കു തിരിച്ചു. പമ്ബാനദിയിലൂടെ തീരത്തിനു സമീപത്തു കൂടി പോകവെയാണ് അപകടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.