You are Here : Home / News Plus

മോഹൻലാൽ മാപ്പു പറഞ്ഞു

Text Size  

Story Dated: Sunday, September 16, 2018 10:08 hrs UTC

കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകനോടുള്ള മറുപടിയില്‍ ക്ഷമ പറഞ്ഞ് മോഹന്‍ലാല്‍. തന്റെ പെരുമാറ്റം മാധ്യമപ്രവര്‍ത്തകനെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് താരം പറഞ്ഞത്.

കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച്‌ ചോദിക്കാന്‍ നാണമുണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകനോട് മോഹന്‍ലാല്‍ ചോദിച്ചത്. തന്റെ ചോദ്യത്തിലൂടെ താരം പുലിവാല് പിടിച്ചിരുന്നു. ലാലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു മോഹന്‍ലാല്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.

ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ ഇതാണോ ചോദിക്കുന്നത്. ആ കന്യാസ്ത്രീകള്‍ എന്ത് ചെയ്യണം. ഇത്രയും വലിയൊരു പ്രോബ്‌ളം (പ്രളയം) നടക്കുമ്ബോള്‍ അത് (കന്യാസ്ത്രീകളുടെ സമരം) പൊതുവികാരമാണോ. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൂടെ. അതും പ്രളയവുമായി എന്താണ് ബന്ധം എന്നും മോഹന്‍ലാല്‍ ചോദിച്ചു.

മോഹന്‍ലാലിന്റെ പെരുമാറ്റത്തില്‍ മാധ്യമപ്രവര്‍ത്തകരും അമ്ബരന്നു പോയിരുന്നു. ചോദ്യം ചോദിച്ചയാള്‍ ഏത് മാധ്യമ സ്ഥാപാനത്തിന്റേതാണെന്ന് അറിഞ്ഞപ്പോള്‍ 'ആ അതാണ്' എന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായം നല്‍കുന്നതിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുമായി ചേര്‍ന്നാണ് മോഹന്‍ലാല്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവരുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.