You are Here : Home / News Plus

മുഖ്യമന്ത്രിയുടെ അഭാവം പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് ജയരാജന്‍

Text Size  

Story Dated: Sunday, September 02, 2018 07:57 hrs UTC

മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് ഇ പി ജയരാജന്‍. മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷനാകുമെന്നറിയാന്‍ കാത്തിരിക്കൂ എന്നും ഭരണ രംഗത്ത് എങ്ങനെയാണോ അതു പോലെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. അമേരിക്കയിലെ മിനസോട്ടയിലുള്ള മയോക്‌ളിനിക്കില്‍ അദ്ദേഹം പരിശോധനകള്‍ക്ക് വിധേയനാവും. ഭാര്യ കമലവിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

കഴിഞ്ഞ ജൂലായ് അഞ്ചു മുതല്‍ 18 വരെ മുഖ്യമന്ത്രി അമേരിക്കയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. മാര്‍ച്ച്‌ മാസത്തില്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹം പതിവ് മെഡിക്കല്‍ പരിശോധനകള്‍ നടത്തിയിരുന്നു.

വിവിധ അസുഖങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ഗവേഷണ സ്ഥാപനമാണ് മയോക്‌ളിനിക്. മുഖ്യമന്ത്രിയുടെ ചികിത്സാ ചിലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് എം.വി.ജയരാജന്‍ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.