നിയന്ത്രണ രേഖയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. പൂഞ്ച് ജില്ലയിലെ മെന്‍ഡര്‍ സെക്ടറിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് പാക്കിസ്ഥാന് സേന വെടിവെയ്പ്പ് നടത്തിയത്.ചെറിയ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് പാക്ക് സേന വെടിവെയ്പ്പ് നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതായും പ്രതിരോധ സേനയുടെ വക്താവ് കേണല്‍. മനീഷ് മേത്ത പറഞ്ഞു.
രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.
Comments