You are Here : Home / News Plus

ലോക്‌സഭ തിരഞ്ഞെടുപ്പ്: പൊതുഅവധി പ്രഖ്യാപിച്ച് ഉത്തരവായി

Text Size  

Story Dated: Tuesday, April 08, 2014 05:14 hrs UTC

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ദിനമായ ഏപ്രില്‍ 10 ന് സംസ്ഥാനത്തെ പബ്ലിക് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ  കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പബഌക് ഓഫീസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. സംസ്ഥാനത്തെ വാണിജ്യസ്ഥാപനങ്ങള്‍, വ്യാപാര - കച്ചവട - വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 135 ബി പ്രകാരം ശമ്പളത്തോടെയുള്ള അവധിയായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാക്കി ഉത്തരവായിട്ടുണ്ട്.
സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായകേന്ദ്രങ്ങള്‍, ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബഌഷ്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ലേബര്‍ കമ്മീഷണര്‍ സ്വീകരിക്കും. ജീവനക്കാരുടെ ശമ്പളവും മറ്റും അവധിയുടെ പേരില്‍ തടഞ്ഞുെവയ്ക്കാന്‍ പാടില്ല. ഇതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തൊഴിലുടമസ്ഥര്‍ക്കെതിരെ പിഴ ചുമത്തും. തങ്ങളുടെ ലോക്‌സഭാ മണ്ഡലത്തിന് പുറത്ത് ജോലിചെയ്യുന്നവര്‍ക്ക് വോട്ടുചെയ്യുന്നതിന് അവസരം നല്‍കണം. ഇവര്‍ക്കും ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 135ബി(1) പ്രകാരം ശമ്പളത്തോടെയുള്ള അവധി നല്‍കണം. ദിവസവേതന / താത്കാലിക ജീവനക്കര്‍ക്കും ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്ന് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.