You are Here : Home / News Plus

ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ തെളിവെടുപ്പിനായി മുന്നാറിലെത്തിച്ചു

Text Size  

Story Dated: Saturday, April 05, 2014 06:39 hrs UTC

കഴിഞ്ഞ മാസം രാജസ്ഥാനില്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ വഖാസ്‌ അഹമ്മദിനെയും തഹ്സീന്‍ അക്തറിനേയും തെളിവെടുപ്പിനായി ഡല്‍ഹി പൊലീസ്‌ കേരളത്തിലെത്തിച്ചു. മംഗലാപുരത്തുനിന്ന് പ്രതേക വിമാനത്തിലാണ് ഇവരെ നെടുമ്പാശേരി വിമാനത്തവളത്തിലെത്തിച്ചത്. തെളിവെടുപ്പിന്റെ ഭാഗമായി ഇരുവരേയും മുന്നാറിലേക്ക് ഹെലിക്കോപ്റ്ററില്‍ കൊണ്ടുപോയി.

വഖാസും അക്തറും ഏറെനാള്‍ മൂന്നാറില്‍ താമസിച്ചിരുന്നു എന്ന് തെളിഞ്ഞതിനാലാണ് ഇവരെ കേരളത്തില്‍ തെളിവെടുപ്പിന് കൊണ്ടുവരുന്നത്.

ആനച്ചാലില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി ഇവിടെ നിന്ന്‌ റോഡ്‌ മാര്‍ഗമാണ്‌ ഭീകരരെ മൂന്നാര്‍ ടൗണിലേക്ക്‌ കൊണ്ടുപോകുക. മൂന്നാറില്‍ ഇവര്‍ തങ്ങിയ ഹോം സ്റ്റേയിലാണ് തെളിവെടുപ്പ്. തെളിവെടുപ്പിന് ഭീകരരെ കൊണ്ടുവരുന്നതിനാല്‍ മൂന്നാറില്‍ പൊലീസ് കര്‍ശന സുരക്ഷാവലയമാണ് ഒരുക്കിയിരിക്കുന്നത്. സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.