You are Here : Home / News Plus

ജമീല പ്രകാശം എം.എല്‍.എക്ക് കാറപകടത്തില്‍ പരിക്ക്

Text Size  

Story Dated: Friday, April 04, 2014 09:19 hrs UTC

ജമീല പ്രകാശം എം.എല്‍.എയ്ക്ക് കാറപകടത്തില്‍ പരിക്ക്. രാത്രി ഒരുമണിയോടെ വെമ്പായം വേറ്റിനാട് വില്ലേജ്  ഓഫിസിനു മുന്നിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എം.എല്‍.എയുടെ പേഴ്സണല്‍ അസിസ്റ്റന്‍റായ അജുവാണ് കാറോടിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ വില്ളേജ് ഓഫിസിന്‍റെ  മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റ എം.എല്‍.എയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു ജമീല പ്രകാശം എം.എല്‍.എ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.