You are Here : Home / News Plus

വാഷിങ്ടണില്‍ മണ്ണിടിച്ചിലില്‍ 30 പേര്‍ മരിച്ചു

Text Size  

Story Dated: Friday, April 04, 2014 04:29 hrs UTC

വാഷിങ്ടണില്‍ രണ്ടാഴ്ച മുമ്പുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 30 ആയി. കാണാതായ 15 പേരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. മാര്‍ച്ച് 22 നാണ് ശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മലയിടിഞ്ഞ് വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായത്. ടണ്‍കണക്കിന് മണ്ണാണ് ചെറുനഗരമായ ഓസോയ്ക്ക് മുകളിലേക്ക് പതിച്ചത്. ചില സ്ഥലങ്ങളില്‍ 23 മീറ്റര്‍ വരെ ഉയരത്തിലാണ് മണ്ണ് വീണ് കിടക്കുന്നത്. ഇത് രക്ഷാപ്രവര്‍ത്തനത്തേയും ബാധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.