You are Here : Home / News Plus

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കില്ല : സിബിഐ.

Text Size  

Story Dated: Monday, March 31, 2014 12:06 hrs UTC

ന്യൂഡല്‍ഹി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കില്ലന്നു സിബിഐ കേന്ദ്ര പഴ്സണന്‍ മന്ത്രാലയത്തെ അറിയിച്ചു.പ്രാഥമിക പരിശോധനയ്ക്കു ശേഷമാണ് സിബിഐ ഈ തീരുമാനമെടുത്തതെന്ന് സിബിഐ വക്താവ് കാഞ്ചന്‍ പ്രസാദ് പറഞ്ഞു.ടിപി കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പഴ്സണന്‍ മന്ത്രാലയത്തിനു ശുപാര്‍ശ നല്‍കിയത്. പഴ്സണല്‍ മന്ത്രാലയം അതു സിബിഐയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു. അന്വേഷണവും വിചാരണയും പൂര്‍ത്തിയായ കേസാണിതെന്നും സിബിഐ വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.