രാജ്യത്തെ സാമ്പത്തികരംഗം ധനമന്ത്രി പി. ചിദംബരം താറുമാറാക്കിയെന്ന് ഡോ. സുബ്രഹ്മണ്യം സ്വാമി. യു.പി.എ സര്‍ക്കാറുണ്ടാക്കിയ നഷ്ടം നികത്താന്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ സുപ്രധാന സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ തുടരുന്ന ധനക്കമ്മി വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുക. ഒരു രൂപ വായ്പ വാങ്ങിയാല്‍ 96 പൈസ നേരത്തെ എടുത്ത വായ്പയുടെ പലിശ അടക്കാന്‍ മാറ്റിവെക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറു മാസത്തിനകം കാര്യമായ പരിഹാര നടപടിയെടുത്തില്ളെങ്കില്‍ രാജ്യം കടക്കെണിയിലാകും. പ്രതിസന്ധിയിലായത് ചിദംബരത്തിന്‍െറ സാമ്പത്തികനയം മൂലമാണ്. ഇന്ത്യക്ക് പുറത്തേക്ക് ഒഴുകുന്ന കള്ളപ്പണം വെളുപ്പിച്ച് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന രീതിയാണ് ചിദംബരത്തിന്േറത്. ബി.ജെ.പി അധികാരത്തിലത്തെിയാല്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ഈ രീതികള്‍ ഉപേക്ഷിക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധിയും തീരുമെന്നും ചിദംബരം പറഞ്ഞു.
Comments