You are Here : Home / News Plus

ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപോക്കില്ല; മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ

Text Size  

Story Dated: Thursday, January 24, 2019 06:40 hrs UTC

ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപോക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ. ലോകസഭാ തെരഞ്ഞടുപ്പില്‍ വോട്ടിങ് മെഷീന്‍ തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുവേണ്ട ഒരുക്കങ്ങള്‍ നടക്കുകയാണ്. രണ്ട് പതിറ്റാണ്ടായി ഈ മെഷീന്‍ തന്നെയാണ് തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നത്.  
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയെന്ന് അവകാശപ്പെട്ട 'ഐടി വിദഗ്ധന്‍' സയ്യിദ് ഷുജയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമീഷണറുടെ വിശദികരണം. ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നതിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 505-ാം വകുപ്പു പ്രകാരം സയ്യിദ് ഷുജക്കെതിരെ കേസെടുത്തിട്ടുണ്ട്.
 



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.