You are Here : Home / News Plus

സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കില്ലെന്ന് എഎപി

Text Size  

Story Dated: Wednesday, January 23, 2019 08:02 hrs UTC

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിലപാടു വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി. സിറ്റിങ് എം എല്‍ എമാരെയും മന്ത്രിമാരെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കില്ലെന്ന് എഎപിയുടെ മുതിര്‍ന്ന നേതാവ് ഗോപാല്‍ റായി ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പേ തന്നെ ഡല്‍ഹി, പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും ഗോപാല്‍ റായി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.