മാന്നാമംഗലം പള്ളിയില്‍ നാളെ കുര്‍ബാന നടത്താന്‍ അനുവധിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന ജില്ലാ ഭരണകൂടം തള്ളി. തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് യാക്കോബായ വിഭാഗം സി.പി.എം ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു. ഇന്നലെ പള്ളിത്തര്‍ക്ക വിഷയത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ഇരു വിഭാഗങ്ങളും പള്ളിയില്‍ കയറരുതെന്ന നിലപാട് ജില്ലാ കളക്ടര്‍ എടുത്തത്. ഇതിന്റെ തുടര്‍ച്ചയായാണ് നാളെ കുര്‍ബാന നടത്തണമെന്ന ആവശ്യം യാക്കോബായ വിഭാഗം മുന്നോട്ട വെച്ചത്. ഈ ആവശ്യമാണ് തള്ളിയത്.
Comments