You are Here : Home / News Plus

ബിജെപി വിരുദ്ധ ദേശീയ കൂട്ടായ്മ; യച്ചൂരി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Wednesday, November 14, 2018 07:08 hrs UTC

ബിജെപി വിരുദ്ധ ദേശീയ കൂട്ടായ്മയുടെ ഭാഗമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈ അൽവാർപേട്ടിലെ സ്റ്റാലിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റാൻ ഒന്നിച്ച് നിൽക്കുമെന്ന് യച്ചൂരി പറഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തേക്കാൾ ശക്തനാണ് മോദിയെന്ന രജനീകാന്തിന്‍റെ നിലപാടിനെ യച്ചൂരി വിമർശിച്ചു. 2004ലെ ചരിത്രം രജനീകാന്ത് ഓർക്കണമെന്ന് യെച്ചൂരി ഓർമിപ്പിച്ചു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കഴിഞ്ഞ ദിവസം സ്റ്റാലിനെ സന്ദർശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.