You are Here : Home / News Plus

റഫാല്‍ അഴിമതി കേസ്: കേന്ദ്രം സുപ്രീം കോടതിയില്‍ വിശദാംശങ്ങള്‍ സമര്‍പ്പിച്ചു

Text Size  

Story Dated: Saturday, October 27, 2018 09:33 hrs UTC

റഫാല്‍ കാരാറുമായി ബന്ധപ്പെട്ട് ഇന്നുവരെ ഉണ്ടായിട്ടുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ രേഖകളും വിശദാംശങ്ങളും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറില്‍ സുപ്രീം കോടതി സെക്രട്ടറി ജനറലിനാണ് സര്‍ക്കാര്‍ രേഖകള്‍ സമര്‍പ്പിച്ചത്. കരാറുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങളും ജെറ്റുകളുടെ വിലയും പരസ്യപ്പെടുത്താതെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവര്‍ റഫാല്‍ കരാറില്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.