ഗുവാഹത്തി:മൂന്നാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയ യുവതാരം ഷിംറോൺ ഹെറ്റ്മയറിന്റെ മികവിൽ ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട നിലയിൽ. 74 പന്തിൽ ആറു ബൗണ്ടറിയും ആറു സിക്സും സഹിതമാണ് ഹെറ്റ്മയർ മൂന്നാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയത്. സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ ഹെറ്റ്മയർ പുറത്താവുകയും ചെയ്തു. 40 ഓവർ പൂർത്തിയാകുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് എന്ന നിലയിലാണ് വിൻഡീസ്. ക്യാപ്റ്റൻ ജേസൺ ഹോൾഡർ 22 റൺസോടെയും ദേവേന്ദ്ര ബിഷൂ ഒരു റണ്ണോടെയും ക്രീസിൽ.
Comments