You are Here : Home / News Plus

ശബരിമല: ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

Text Size  

Story Dated: Wednesday, October 10, 2018 04:18 hrs UTC

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിധിക്കെതിരെ വിശ്വാസികളുടെ ഇടയില്‍ നിന്നുള്ള പ്രതിഷേധം കൂടി പരിഗണനയിലെടുത്താണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. വിധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സമയവും സാഹചര്യവുമില്ല. സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനും വിരിവയ്ക്കാനുമുള്ള സൗകര്യം ശബരിമലയില്‍ നിലവിലുണ്ട്. ആ സൗകര്യങ്ങള്‍ തുടര്‍ന്നുണ്ടാകുമെന്നും ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.