You are Here : Home / News Plus

പരനാറി പ്രയോഗത്തില്‍ വീണ്ടും പിണറായി

Text Size  

Story Dated: Saturday, May 17, 2014 04:26 hrs UTC

ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് കരുതി പരനാറി പരമയോഗ്യനാകുന്നില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരെ ചെറ്റയെന്നു വിളിക്കുക സ്വാഭാവികമാണ്. കൊല്ലത്തെ പരാജയം പാര്‍ട്ടി പരിശോധിക്കും.കൊള്ളക്കാരും ക്രിമിനലുകളുമൊക്കെ തെരഞ്ഞെടുപ്പില്‍ വിജയിക്കാറുണ്ടെന്നും പിണറായി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ദേശീയ രാഷ്ട്രീയ സാഹചര്യം മനസിലാക്കാന്‍ സാധിച്ചില്ല. ബി.ജെ.പി അധികാരത്തില്‍ വരുമെന്ന പേടികൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ യു.ഡി.എഫിന് വോട്ട് ചെയ്തത് -പിണറായി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.