You are Here : Home / News Plus

ബിജെപി മുന്‍ നേതാവ് യു. ദത്താത്രേയ റാവു അന്തരിച്ചു

Text Size  

Story Dated: Thursday, May 01, 2014 07:28 hrs UTC

ബിജെപി മുന്‍ നേതാവ് യു. ദത്താത്രേയ റാവു (92) അന്തരിച്ചു. കോഴിക്കോട് നിര്‍മ്മല ആസ്പത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയില്‍വാസം അനുഭവിച്ചു.ജനതാ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, ബി.ജെ.പിയുടെ കോഴ്‌ക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍ , സംസ്ഥാന വൈസ്പ്രസിഡന്റ്, ദേശീയകൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം ബി.ജെ.പി വിട്ട്, കെ.രാമന്‍ പിള്ള രൂപീകരിച്ച കേരള ജനപക്ഷം എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.