You are Here : Home / News Plus

വിളിച്ചാല്‍ സിപിഎമ്മിലേക്ക് മടങ്ങും: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, April 28, 2014 09:48 hrs UTC

 ആദ്യകാല കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനും പത്ര്രപവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ രാഷ്‌ട്രീയ പ്രവേശനം  കോണ്‍ഗ്രസിലൂെടയായിരുന്നു. പിന്നീട്‌ കമ്യൂണിസ്റ്റ്‌ ആശയങ്ങളില്‍ ആകൃഷ്‌ടനായി  പാര്‍ട്ടിലേെക്കത്തുകയായിരുന്നു. എകെജി, കൃഷ്‌ണപ്പിള്ള തുടങ്ങിയ കമ്യൂണിസ്റ്റ്‌ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്‌ പാര്‍ട്ടി നിരോധിക്കെപ്പട്ടിരുന്ന സമയത്ത്‌ പാര്‍ട്ടി നേതാക്കെളയും സന്ദേശങ്ങളും സുരക്ഷിതമായി ഒരിടത്തു നിന്നു മെറ്റാരിടേത്തക്ക്‌ കൊണ്ടു പോകുന്ന ചുമതലയായിരുന്നു ദീര്‍ഘകാലം ജര്‍മനിയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം തിരിെച്ചത്തിയ ശേഷവും സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തില്‍ സജീവമായിരുന്നു. സിപിഎമ്മിലെ തെറ്റായ ചില നയങ്ങളെ എതിര്‍ത്തതിനെ തുടര്‍ന്ന്‌ 2005 മാര്‍ച്ചു മൂന്നു മുതല്‍ അദ്ദേഹം  പാര്‍ട്ടിയില്‍ നിന്നു പുറത്താണ്‌. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. ‘െപാളിെച്ചഴുത്ത്‌’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ആര്‍.എം.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിെനക്കുറിച്ചും കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയിലേക്ക്‌ മടങ്ങുന്നതിേനക്കുറിച്ചുെമല്ലാം അദ്ദേഹം ‘അശ്വേമധ‘ത്തിന്റെ വായനക്കാേരാട്‌ തുറന്നു പറയുന്നു.

ആര്‍. എം.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നു കേള്‍ക്കുന്നു ?  
         ആര്‍.എം.പിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കാരണം ആര്‍.എം.പി യു.ഡി.എഫിന്റെയും കോണ്‍ഗ്രസിെന്റയും ഒരു ഉപ്രഗഹമായി മാറി എന്നതു കൊണ്ടാണ്‌. ആര്‍.എം.പിയെ ഒരു റവല്യൂഷനറി മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി ആയി വളര്‍ത്തിെയടുക്കാന്‍ വേണ്ടിയാണ്‌ ചന്ദ്രേശഖരനും ഞാനും മുരളിയും മറ്റുള്ള ആളുകളുെമാക്കെ പ്രവര്‍ത്തിച്ചിരുന്നത്‌. ഇതിനായി മാര്‍ക്‌സിസം െലനിനിസം, ശാസ്‌ത്രീയ സോഷ്യലിസം, വര്‍ഗസമര സിദ്ധാന്തം, കേഡര്‍ പാര്‍ട്ടി, സോഷ്യലിസത്തിേലക്കുള്ള ഇന്ത്യന്‍ പാത എന്നീ അഞ്ചു ലക്ഷ്യങ്ങളും വെച്ച്‌ ആര്‍. എം.പി യെ ഒരു യഥാര്‍ത്ഥ ബദല്‍ പാര്‍ട്ടിയായി വളര്‍ത്തിെക്കാണ്ടു വരുവാനാണ്‌ ഞാനുേദ്ദശിച്ചത്‌. അതിനനുസരിച്ചുള്ള പരിപാടികളും ഭരണഘടനയും തയ്യാറാക്കിയിരുന്നു. പക്ഷേ ആര്‍.എം.പിേയാെടാത്തുള്ള ദീര്‍ഘകാലത്തെ അനുഭവത്തില്‍ നിന്നും ആ പാര്‍ട്ടിയെ നയിക്കുന്നത്‌ ശരിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും കേരള ഗവണ്‍മെന്റിന്റെ ആഭ്യന്തര മന്ത്രാലയവുമാെണന്ന്‌ ബോധ്യമായി. അതു കൊണ്ടാണ്‌ ഞാന്‍ ആര്‍.എം.പിയുമായി അകലാന്‍ കാരണം. അകന്നു തുടങ്ങിയിട്ട്‌ ഒരു കൊല്ലത്തിലധികമായി. ആം ആദ്‌മി പാര്‍ട്ടിക്കെതിരായി പോലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിക്കൊണ്ട്‌ യുഡിഎഫിനെ വിജയിപ്പിക്കാനുള്ള ശ്രമമാണ്‌ അവര്‍ നടത്തുന്നത്‌.

രമയുടെ സെക്രട്ടറിേയറ്റ്‌  സമരത്തിന്‌ പിന്നില്‍ പാര്‍ലെമന്ററി വ്യാമോഹമായിരുന്നോ ?
            പാര്‍ലെമന്ററി വ്യാമോഹമല്ല, പക്ഷേ പാര്‍ട്ടിയുടെ ഇപ്പോഴത്തെ സഞ്ചാരം അതു മുന്നില്‍ കണ്ടാണ്‌. സെക്രട്ടറിേയറ്റ്‌ സമരം യു.ഡി എഫുമായി ആലോചിച്ചിട്ടാണ്‌ നടത്തിയത്‌. അപ്പോേഴക്കും രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിെലത്തിയ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്‌ സമരം തുടങ്ങി രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ സിബിഐ അനേ്വഷണം പ്രഖ്യാപിക്കും അപ്പോള്‍ സമരം അവസാനിപ്പിക്കാം എന്നായിരുന്നു. എന്നാല്‍ സമരം തുടങ്ങി ആറു ദിവസമായിട്ടും നിയേമാപേദശം ലഭിച്ചില്ല എന്ന കാരണം പറഞ്ഞ്‌ നീട്ടിെക്കാണ്ടു പോയി. അവസാനം വി.എസ്‌ ഒരു കത്തെഴുതി  രമയെ രക്ഷിക്കുകയായിരുന്നു.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക്‌ പാര്‍ട്ടിയിലേക്ക്‌ തിരിച്ചു വരാം എന്ന്‌ കോടിേയരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുറത്താക്കിയ പാര്‍ട്ടിക്ക്‌ തിരിെച്ചടുക്കാെമന്ന്‌ താങ്കളും. എന്നാണ്‌ പാര്‍ട്ടിയിലേക്കുള്ള മടക്കം. ?
             ഞാന്‍ പാര്‍ട്ടി വിട്ട്‌ പോയതല്ല. എന്നെ പുറത്താക്കിയതാണ്‌. 2004െല മലപ്പുറം സമ്മേളനത്തിനു ശേഷം പാര്‍ട്ടിയിലുള്ള വിഭാഗീയതയുടെ പേരില്‍ ഞാന്‍ നടത്തിയ ചില രാഷ്‌ട്രീയ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്‌. അത്‌ അവര്‍ക്ക്‌ പിന്‍വലിക്കാം. പിന്‍വലിച്ചാല്‍ മടങ്ങിപ്പോകാന്‍ ഞാന്‍ ഒരുക്കമാണ്‌. ഞാന്‍ ഇടതു പക്ഷത്തെ ജയിപ്പിക്കാന്‍ ഉദ്ദേശിച്ചാണ്‌ തിരെഞ്ഞടുപ്പില്‍ പാര്‍ട്ടിക്ക്‌ സപ്പോര്‍ട്ട്‌ കൊടുത്തത്‌.  ഇവിടെ  ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള പോരാട്ടമായിരുന്നു. അതിനിടയില്‍ മറ്റു പാര്‍ട്ടികള്‍ക്കൊന്നും യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. ആ നിലക്ക്‌ ഇടതുപക്ഷത്തെ ജയിപ്പിക്കുകയാണ്‌ ഒരു വിപ്ലവകാരിയുടെ കടമ എന്ന്‌ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ്‌ ഞാന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായി ശ്രമിച്ചത്‌. അതിന്‌ ഫലമുണ്ടാകുെമന്നാണ്‌ എന്റെ വിശ്വാസം.

പാര്‍ട്ടിക്ക്‌ തോന്നുേമ്പാള്‍ പുറത്താക്കാനും തിരിെച്ചടുക്കാനും താഴേക്കിടയിലുള്ള ഒരു പാര്‍ട്ടി അംഗമോ പ്രവര്‍ത്തകനോ അല്ല താങ്കള്‍. പാര്‍ട്ടിക്കു വേണ്ടി ഒരുപാട്‌ പ്രയത്‌നിച്ച, യാതനകള്‍ അനുഭവിച്ച, പാര്‍ട്ടിയുടെ ചരി്രതത്തിലിടം പിടിച്ച ഒരു കമ്യൂണിസ്റ്റുകാരനാണ്‌ ?
               1943 ല്‍ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ആളാണ്‌ ഞാന്‍. 1938 ല്‍ ഞാനും നായനാരും കൂടിയാണ്‌ ബാലസംഘം ഉണ്ടാക്കിയത്‌. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌, ഒളിവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ജയിലില്‍ പോയിട്ടുണ്ട്‌്‌, ലെനിന്‍ സ്ഥാപിച്ച കമ്യൂണിസ്റ്റ്‌ ഇന്റര്‍ നാഷണലിന്റെ ലോകസര്‍വ്വകലാശാലയില്‍ പഠിച്ചിട്ടുണ്ട്‌, ലോകകമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെ പ്രമുഖ നേതാക്കന്‍മാരെ ഇന്റര്‍വ്യൂ ചെയ്‌തിട്ടുണ്ട്‌, ചൈനയില്‍ പോയിട്ടുണ്ട്‌, സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചെയപ്പറ്റി പുസ്‌തകം എഴുതിയിട്ടുണ്ട്‌. എന്റെ ആത്മകഥ തന്നെ ലോകകമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഒരു ചരി്രതമാണ്‌. അങ്ങെനെയാെക്കയായിരുന്നുവല്ലോ ഞാന്‍. അങ്ങെനയുള്ള ഞാന്‍ പുറത്തുേപായതല്ല, പുറത്താക്കിയതല്ലേ. കമ്യൂണിസത്തിന്റെ സിദ്ധാന്തങ്ങളില്‍ നിന്നും ഒരു മിനിട്ട്‌, ഒരിഞ്ച്‌, ഒരു സെന്റീമീറ്റര്‍ ഞാന്‍ വ്യതിചലിച്ചിട്ടില്ല. ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കുന്നു, കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു, കമ്യൂണിസ്‌റ്റുകാരെ സഹായിക്കുന്നു, ലോകെത്തമ്പാടുമുള്ള കമ്യൂണിസ്റ്റുകാരുമായി ബന്ധം പുലര്‍ത്തുന്നു, ഇനിയുെമാരു വിപ്ലവമുണ്ടാകുെമന്ന്‌ ആഗ്രഹിക്കുന്നു, വിശ്വസിക്കുന്നു. ലോകവിപ്ലവ്രപ്രകിയെയപ്പറ്റി പുസ്‌തകെമഴുതാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഞാന്‍ എന്നുെമാരു കമ്യൂണിസ്റ്റുകാരനാണ്‌. മരിക്കുന്നതു വരെ അത്‌ അങ്ങനെ തന്നെ ആയിരിക്കും.

ഇടതുപക്ഷം ജനാധിപത്യവത്‌കരിക്കണം എന്ന താരിഖ്‌ അലിയുടെ അഭി്രപായത്തെ എങ്ങനെ കാണുന്നു ?
            താരിഖ്‌ അലി ഒരു മഹാനായ ചിന്തകനാണ്‌. ഏതു പ്രസ്ഥാനത്തിനും ജനാധിപത്യം ആവശ്യമാണ്‌. ജനാധിപത്യേകന്ദ്രീകരണം എന്ന്‌ കമ്യൂണിസ്റ്റുകാര്‍ പറയുന്നുണ്ട്‌. അതിന്റെ ഇതു വരെയുള്ള അനുഭവം വെച്ച്‌ നോക്കിയാല്‍ കൂടുതല്‍ കേന്ദ്രീകരണവും കുറഞ്ഞ ജനാധിപത്യവുമാണ്‌. ഇ എം എസ്‌ പറഞ്ഞത്‌ ജനാധിപത്യ കേന്ദ്രീകരണത്തില്‍ ആദ്യം ജനാധിപത്യവും പിന്നെ  കേന്ദ്രീകരണവുെമന്നാണ്‌. പക്ഷേ മിക്ക കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും തകര്‍ന്നു പോകാനുളള കാരണം ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പേരില്‍ കേന്ദ്രീകരണം മാത്രമാവുകയും അത്‌ ഏകാധിപത്യമാവുകയും പാര്‍ട്ടി കോണ്‍ഗ്രസിനു പകരം സെന്‍ട്രല്‍ കമ്മിറ്റിയാവുകയും സെന്‍ട്രല്‍ കമ്മിറ്റിക്കു പകരം പോളിറ്റ്‌ ബ്യൂറോ ആവുകയും പോളിറ്റ്‌ ബ്യൂറോക്ക്‌ പകരം ജനറല്‍ സെക്രട്ടറി മാത്രമാവുകയും ചെയ്‌തേപ്പാഴാണ്‌. സ്റ്റാലിേനേപ്പാെലയെല്ലങ്കിലും ജനറല്‍ സെക്രട്ടറി എല്ലാറ്റിെനയും നിയ്രന്തിക്കുന്ന ഒരേെയാരു വ്യക്തിയായിത്തീര്‍ന്നത്‌ പല പാര്‍ട്ടികളിലും തകര്‍ച്ചക്ക്‌ കാരണമായിട്ടുണ്ട്‌. അതു കൊണ്ട്‌ പാര്‍ട്ടി ജനാധിപത്യവത്‌കരിേക്കണ്ടത്‌ അത്യാവശ്യമാണ്‌. കൂടാതെ തുറന്ന ചര്‍ച്ചയുണ്ടായിരിക്കണം, രഹസ്യങ്ങള്‍ ഒന്നും തന്നെ വെച്ചു പുലര്‍ത്താന്‍ പാടില്ല. എല്ലാം ജനങ്ങേളാട്‌ തുറന്നു പറയണം. ഇതൊെക്കയാണ്‌ മാര്‍ക്‌സും ലെനിനും ഇഎംഎസും ഒക്കെ പറഞ്ഞത്‌. കമ്യൂണിസ്റ്റ്‌ മാനിെഫേസ്റ്റായില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നെഴുതിയേപ്പാള്‍ അന്ന്‌ ഏംഗല്‍സ്‌ പറഞ്ഞത്‌ തൊഴിലാളി വര്‍ഗ ജനാധിപത്യമാക്കിക്കൂടേ എന്നായിരുന്നു.

പാര്‍ശ്വവത്‌കരിതക്കെപ്പട്ടവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന്‌ ഇടതുപക്ഷം തയ്യാറാവുന്നുണ്ടോ
            പാര്‍ശ്വവത്‌കരിക്കെപ്പടുന്നവെരെയല്ലാം തന്നെ മുഖ്യധാരയിേലക്ക്‌ കൊണ്ടുവരണം. അവരെ ഒരു വിപ്ലവപാതയിേലക്ക്‌ കൊണ്ടു വരണം. സ്വത്വരാഷ്‌ട്രീയമല്ല, വര്‍ഗ്ഗരാഷ്‌ട്രീയമാണ്‌ ശരി എന്നാണ്‌ എന്റെ അഭി്രപായം. സ്‌ത്രീയായാലും ദളിതനായാലും തൊഴിലാളിയായാലും ആരായാലും അവരെ ചൂഷണം ചെയ്യുന്ന വര്‍ഗത്തിനെതിരായി പോരാടുന്ന ഒരു വിപ്ലവ പ്രസ്ഥാനത്തിേലക്ക്‌  ഉയര്‍ത്തിെക്കാണ്ടു വരികയാണ്‌ വേണ്ടത്‌. ഇതു സംബന്ധിച്ച്‌ ‘വിപ്ലവ്രപ്രകിയയുടെ വികാസചരിത്രം’ എന്ന പുസ്‌തകം ഞാനിേപ്പാള്‍ തയ്യാറാക്കിെക്കാണ്ടിരിക്കുകയാണ്‌.

എന്തു കൊണ്ട്‌ ജനകീയ സമരങ്ങളെ ഏറ്റെടുക്കാന്‍ പുതിയ ഇടതുപക്ഷം തയ്യാറാവുന്നില്ല ?
                അതു ശരിയല്ല. ഏതെങ്കിലുെമാരു പാര്‍ട്ടി കേരളത്തില്‍ ജനകീയ സമരത്തിന്‌ നേതൃത്വം കൊടുക്കുന്നുെണ്ടങ്കില്‍ അത്‌ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി മാ്രതമാണ്‌. വി.എസിന്റെ നേതൃത്വത്തില്‍  മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നിരവധി സമരങ്ങള്‍ ഏറ്റെടുത്ത്‌ വിജയിപ്പിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌ സെക്രട്ടറിേയറ്റ്‌ ഉപേരാധം. ഇത്ര വലിെയാരു ജനകീയ സമരം കേരളത്തില്‍ ഇതിനു മുമ്പ്‌ ഉണ്ടായിട്ടില്ലേല്ലാ. കര്‍ഷക്രപസ്ഥാനങ്ങളുടെ നേതൃത്തില്‍ നിരവധി ഉപേരാധങ്ങള്‍, ഹര്‍ത്താലുകള്‍, അങ്ങനെ ഒരുപാട്‌ ജനകീയ സമരങ്ങള്‍ പാര്‍ട്ടി നടത്തിയിട്ടുണ്ട്‌. അതു കൊണ്ടാണ്‌ പാര്‍ട്ടിക്ക്‌ 48 ശതമാനത്തോളം ജനപിന്തുണ കിട്ടുന്നതും.

പാര്‍ട്ടി അംഗങ്ങള്‍ക്ക്‌ സ്വയം വിമര്‍ശനത്തിനുള്ള പാര്‍ട്ടി ഫോറം പുനസ്ഥാപിേക്കണ്ടതിെനപ്പറ്റി ഒരിക്കല്‍ താങ്കള്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്‌ പ്രാവര്‍ത്തികമാണോ ?
                  അത്‌ പ്രാവര്‍ത്തികമാക്കണെമന്നാണ്‌ ഇപ്പോഴും ഞാന്‍ പറയുന്നത്‌. അതിനു  വേണ്ടിയാണല്ലോ പാര്‍ട്ടി വളെരക്കാലം മുമ്പു തന്നെ തെറ്റു തിരുത്തല്‍ പ്രക്രിയ ആരംഭിച്ചത്‌. ചൈനീസ്‌ പാര്‍ട്ടികളില്‍ 1940 കളില്‍ തന്നെ ഇത്തരം റക്‌ടിഫിേക്കഷന്‍ കാംപെയ്‌ന്‍ നടന്നിരുന്നു. അതിെനപ്പറ്റി പഠിക്കാന്‍ വേണ്ടി ഇവിടെ നിന്ന്‌  മൊഹിത്‌ സെന്‍ എന്നു പറയുന്ന ഒരു കമ്യൂണിസ്റ്റ്‌ നേതാവിനെ രഹസ്യമായി അജയേഘാഷ്‌ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത്‌ ചൈനയിേലക്ക്‌ അയച്ചതാണ്‌. അതു പഠിച്ച്‌ ഇവിടെ പ്രയോഗിച്ചതുമാണ്‌. പക്ഷേ അതൊന്നും വേണ്ടത്ര ഫലം കണ്ടിട്ടില്ല എന്നത്‌ ചില കാര്യങ്ങളില്‍ ശരിയാണ്‌. ഇത്‌ സംഘടനെ ശുദ്ധീകരിക്കുന്നതിന്‌ അനിവാര്യമാണ്‌. 12 തവണ താന്‍ സ്വയം വിമര്‍ശനം നടത്തിയിട്ടുെണ്ടന്ന്‌ ഇ എം എസ്‌ തന്നെ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ മറ്റുള്ളവര്‍ക്ക്‌ ഒരു മാതൃകയാക്കാവുന്നതാണ്‌.

അഴിമതിേയാടു സന്ധി ചെയ്യുന്നതില്‍ ഇടതു വലതു വ്യത്യാസം കുറഞ്ഞു വരുന്നുണ്ടോ ?
                  ഇടതുപക്ഷമാണ്‌ അഴിമതിയെ ഏറ്റവുമധികം ചെറുക്കുന്നത്‌. അഴിമതി ഏറ്റവും കൂടുതല്‍ നടക്കുന്നതാവട്ടെ വലതുപക്ഷത്തും. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കകത്ത്‌ സോവിയറ്റ്‌ യൂണിയനിെലാന്നും വലിയ അഴിമതികെളാന്നും നടന്നിട്ടില്ല. അവിടെ പൊതു ഉടമയാണ്‌. ചില കമ്യൂണിസ്റ്റ്‌ നേതാക്കന്‍മാര്‍ അത്‌ ഉപേയാഗെപ്പടുത്തിെയന്നു മാത്രം.

ഒരു മുതിര്‍ന്ന കമ്യൂണിസ്റ്റുകാരനും മാധ്യമ്രപവര്‍ത്തകനും ആയ താങ്കള്‍ ആം ആദ്‌മി പാര്‍ട്ടിയെ എങ്ങനെ നോക്കിക്കാണുന്നു ?
                ആം ആദ്‌മി  അഴിമതിെക്കതിെരയും നിലവിലുള്ള സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിെരയും മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ്‌. അതിന്‌ പ്രത്യയശാസ്‌ത്രമില്ല. അതില്‍ മുതലാളിത്ത വിരുദ്ധമായ ഒരു നിലപാട്‌ കാണുന്നില്ല. അത്‌ ഗാന്ധിസത്തിന്റെ സിദ്ധാന്തത്തില്‍ നിന്നും മുളച്ചു വന്ന ഒരു പാര്‍ട്ടിയാണ്‌. അതില്‍ പക്വതയില്ലാത്ത കുറെ ആളുകള്‍ ഉണ്ട്‌. പക്ഷേ വളരെ ആത്മാര്‍ത്ഥത ഉള്ളവരാണ്‌. അവര്‍ ശരിക്കും ഒരു ജനകീയ അടിത്തറയില്‍ വികസിച്ചു വരണെമങ്കില്‍ വിപ്ലവ പാര്‍ട്ടികളുമായി സഹകരിക്കണം. എന്റെ അഭി്രപായത്തില്‍ ആം ആദ്‌മി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുമായി സഹകരിച്ച്‌ മാര്‍ക്‌സിസത്തിന്റെ സിദ്ധാന്തങ്ങള്‍ അവര്‍ അംഗീകരിക്കണമെന്നാണ്‌. അങ്ങെനെയങ്കില്‍ ഇവിടെ വലിെയാരു ബഹുജന പ്രസ്ഥാനം ഉണ്ടാകും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.