You are Here : Home / News Plus

മോദി ഇന്ന് വാരാണസിയില്‍ പത്രിക സമര്‍പ്പിക്കും

Text Size  

Story Dated: Thursday, April 24, 2014 08:04 hrs UTC

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി  നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ വാരാണസിയില്‍ എത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ് ഷോക്ക് ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കുക. മദന്‍മോഹന്‍ മാളവ്യയുടെകൊച്ചുമകന്‍ റിട്ടയേര്‍ഡ് ഹൈകോടതി ജസ്റ്റിസ് ഗിരിധര്‍ മാളവ്യ, ഗായകന്‍ ഛന്നുലാല്‍ മിശ്ര, തോണിക്കാരനായ വീര്‍ഭദ്ര നിഷാദ്, നെയ്ത്തുകാരനായ ബന്‍കര്‍ അശോക് എന്നിവരാണ് മോദിയെ പത്രികയില്‍ നിര്‍ദേശിക്കുന്നത്. ഹെലികോപ്ടറില്‍ വാരാണസിയില്‍ എത്തിയ നരേന്ദ്രമോദി മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് അദ്ദേഹം സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍, സ്വാമി വിവേകാനന്ദന്‍, ബി. ആര്‍ അംബേദ്കര്‍ എന്നിവരുടെ പ്രതിമകളിലും പുഷ്പാര്‍ച്ചന നടത്തും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.