You are Here : Home / News Plus

വയനാട്ടിലെ കാട്ടുതീ : ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ

Text Size  

Story Dated: Friday, April 18, 2014 07:16 hrs UTC

വയനാട്ടില്‍ മാര്‍ച്ച് മാസത്തിലുണ്ടായ കാട്ടുതീകളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് വനംവകുപ്പിന്റെ ശുപാര്‍ശ. പലയിടത്തായി ഏക്കറുകണക്കിന് കാടു നശിപ്പിച്ച കാട്ടുതീ മനുഷ്യസൃഷ്ടിയാണെന്നായിരുന്നു വനം വകുപ്പിന്‍റെ  വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് സര്‍ക്കാരിന് കത്തയച്ചത്. വനം കത്തിച്ചസംഭവത്തില്‍ തിരുനെല്ലി, മാനന്തവാടി പോലീസും കേസെടുത്തിട്ടുണ്ട്. മാര്‍ച്ച് പകുതിയോടെയാണ് പലയിടത്തായി കാട്ടുതീ പടരുന്ന് തുടങ്ങിയത്. ബൊപ്പണ്ണ വനമേഖലയിലെ ബാണാസുര സാഗര്‍ അണക്കെട്ടിനുസമീപമുള്ള മലകളിലും മാനന്തവാടി താലൂക്കിലെ തോല്‍പെട്ടി, ബേഗൂര്‍ മേഖലകളിലുമാണ് 456.64 ഏക്കറോളം വനഭൂമി കത്തിനശിച്ചത്. തോല്‌പെട്ടി വന്യജീവിസങ്കേതത്തില്‍ 198.17 ഏക്കറും ബേഗൂര്‍ റെയ്ഞ്ചില്‍ 259.46 ഏക്കറും വനഭൂമി കത്തിയതായാണ് വനംവകുപ്പ് നല്‍കുന്ന കണക്ക്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.