കോഴിക്കോട് പൂവാട്ടുപറമ്പ് ഏ എല്‍ പി സ്കൂളിലെ ബൂത്തില്‍ വോട്ടുചെയ്യനെത്തുന്നവര് ഒന്ന് അമ്പരകും. കാരണം അവിടെ പോളിംഗ് ഓഫീസറായി ഇരിക്കുന്നത് എല്ലാവര്ക്കും പരിചയമുള്ള മുഖമാണ്- സന്തോഷ് പണ്ഡിറ്റ് ,
വെള്ളിത്തിരയിലും ടിവിയിലും മാത്രം കണ്ടിട്ടുള്ള പണ്ഡിറ്റിനെക്കാണാന്, നൂറുകണക്കണക്കിന് ആരാധകരാണ് എത്തുന്നത്.വടകര ഇറിഗേഷന്‍ ഓഫീസിലെ ഓവര്‍സീയറായ പണ്ഡിറ്റ് ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തുന്നത്. പണ്ഡിറ്റ് എത്തിയതെന്നറിഞ്ഞ് ഇന്നലെ മുതല്‍ ആരാധകരുടെ നിലക്കാത്ത പ്രവാഹമാണ്.
എന്നാല്‍ ഇത് പോലീസിനു തലവേദനയായി.വളരെ പണിപ്പെട്ടാണ് ആരാധകരെ നിയന്ത്രിക്കുന്നത്.
Comments