സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങളും ഹൈക്കോടതി അംഗീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന് അനുകൂലമായ ഒരു വരിയും വിധിന്യായത്തിലില്ലെന്നും ചെന്നിത്തല വ്യക്തമാക്കി . തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘സ്പ്രിംക്ലറിന് ഡാറ്റ കൈമാറി എന്ന കാര്യം സര്‍ക്കാരിന് കോടതിയില്‍ സമ്മതിക്കേണ്ടിവന്നു. സര്‍ക്കാരിന്റെ നടപടികളെ ശക്തമായി വിമര്‍ശിക്കുന്നതാണ് ഹൈക്കോടതിയുടെ പരമാര്‍ശങ്ങളും വിധിന്യായത്തിലുള്ള വസ്തുതകളും. ഇടക്കാല വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. മൂന്ന് ആഴ്ചകള്‍ക്കു ശേഷം വിശദമായ വാദം കേട്ട് അന്തിമ വിധി പറയുമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകരൊക്കെ ഉള്ളപ്പോഴാണ് ലക്ഷങ്ങള്‍ കൊടുത്ത് ഈ കേസ് വാദിക്കാന്‍ മുംബൈയില്‍നിന്ന് അഭിഭാഷകയെ കൊണ്ടുവരേണ്ട സാഹചര്യം സര്‍ക്കാരിനുണ്ടായത് ‘- ചെന്നിത്തല പറഞ്ഞു .
‘ കേരളത്തില്‍ 80 ലക്ഷത്തോളം പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത് . അത് തടയണമെങ്കില്‍ സര്‍ക്കാരിലുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നും പുതിയ ഐടി ടെക്നോളജി ആവശ്യമായതുകൊണ്ടാണ് സ്പ്രിംക്ലര്‍ എന്ന കമ്ബനിയുടെ സഹായം തേടിയതെന്നുമാണ് സര്‍ക്കാര്‍ വാദം . ഇതുവരെ ലോകത്ത് ആകെ 25 ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചതെന്നാണ് വിവരം. 80 ലക്ഷം പേര്‍ക്ക് കോവിഡ് ബാധയുണ്ടാകാനിടയുണ്ടെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് വിഡി സതീശന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെയ്തത് . പിന്നീട് എവിടെനിന്നാണ് 80 ലക്ഷം രോഗികളുണ്ടാകുമെന്ന വിവരം കിട്ടിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും’ ചെന്നിത്തല ആവശ്യപ്പെട്ടു .
Edison is a transportation hub, with an extensive network of highways passing through the township and connecting to major Northeast cities, New York City, Boston, Philadelphia, Trenton, Washington, D.C. Madhu Rajan, Edison, New Jersey,and others. As of May 2010 , the township had a total of 307.05 miles (494.15 km) of roadways, of which 257.31 miles (414.10 km) were maintained by the municipality, 29.78 miles (47.93 km) by Middlesex County and 14.75 miles (23.74 km) by the New Jersey Department of Transportation and 5.21 miles
Comments