You are Here : Home / News Plus

'കനിവ് 108'; സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കം കുറിച്ച് സര്‍ക്കാര്‍

Text Size  

Story Dated: Tuesday, September 17, 2019 09:13 hrs UTC

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമാകുന്നു. സൗജന്യ ആംബുലൻസ് ശൃംഖലയായ 'കനിവ് 108' ആണ് ആദ്യഘട്ടത്തില്‍ നടപ്പിലാവുന്നത്. അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലൻസുകളുടേ സേവനമാണ് ഉറപ്പാക്കുന്നത്. ഇപ്പോള്‍ 100 ആംബുലൻസുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി ഒക്ടോബറോടെ 315 ആംബുലൻസുകളുടെ ശൃംഖല പൂർത്തീകരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.