You are Here : Home / News Plus

കാശ്മീര്‍: ഒമര്‍ അബ്ദുല്ലയ്ക്കെതിരേ ആര്‍എസ്എസ്

Text Size  

Story Dated: Wednesday, May 28, 2014 06:28 hrs UTC



കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയ് ക്കെതിരേ ആര്‍എസ്എസ് വക്താവ് റാം മാധവന്‍.ഭരണഘടനയിലെ അനുച്ഛേദം 370 എടുത്തുകളഞ്ഞാലും ഇല്ലെങ്കിലും ജമ്മു-കാശ്മീര്‍ ഇന്ത്യയുടെ തന്നെ ഭാഗമാണ്. കാഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്കാഷ്മീര്‍ കുടുംബസ്വത്തെന്നാണോ ഒമര്‍ കരുതുന്നത്. റാം മാധവ് ട്വിറ്ററില്‍ കുറിച്ചു.
ജമ്മു- കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഇന്നലെ പറഞ്ഞിരുന്നു. പ്രത്യേക പദവിയില്ലെങ്കില്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരിക്കില്ലെന്നും ഒമര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ആര്‍എസ്എസ് രംഗത്തെത്തി യിരിക്കുന്നത്.കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് ഇന്നലെ പറഞ്ഞതോടെയാണ് സംഭവം വിവാദമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.