You are Here : Home / News Plus

പ്രധാനമന്ത്രി മൗനം പാലിച്ചത് മനപ്പൂര്‍വം:ടികെഎ നായര്‍

Text Size  

Story Dated: Thursday, May 15, 2014 10:21 hrs UTC



പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പിന്തുണച്ച് മുഖ്യ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍. വിവാദങ്ങളോട് പ്രധാനമന്ത്രി മൗനം പാലിച്ചത് മനപ്പൂര്‍വമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പല വിവാദങ്ങളോടു പ്രധാനമന്ത്രിക്ക് പ്രതികരിക്കാമായിരുന്നു. പക്ഷേ അദ്ദേഹം നിശബ്ദത പാലിച്ചത് തന്റെ മാന്യത കൊണ്ടാണെന്നും ടി.കെ.എ. നായര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. പ്രതികരിക്കാതിരുന്നത് അദ്ദേഹത്തിന്റെ ശക്തിയില്ലായ്മയായി കാണരുത്. സ്ഥാനമൊഴിഞ്ഞാലും മനസിലെ രഹസ്യങ്ങള്‍ അദ്ദേഹം പുറത്തുവിടില്ലെന്നും നായര്‍ കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.