You are Here : Home / News Plus

ചെന്നൈയില്‍ വീണ്ടും ബോംബ് ഭീഷണി

Text Size  

Story Dated: Friday, May 02, 2014 07:36 hrs UTC

സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ വീണ്ടും ബോംബ് ഭീഷണി. ഇതെതുടര്‍ന്ന് റോയല്‍ പേട്ടയിലുള്ള എക്‌സപ്രസ് അവന്യു മാളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുവാഹാട്ടി-ബാംഗ്ലൂര്‍ എക്‌സപ്രസിലെ എസ് 4, എസ് 5 കോച്ചുകളിലാണ് ഇന്നലെ രാവിലെ സ്‌ഫോടനമുണ്ടായത്. സീറ്റുകള്‍ക്കടിയില്‍ ഒളിപ്പിച്ച ബോംബുകളാണ് പൊട്ടിയത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.