You are Here : Home / News Plus

വടക്കന്‍പറവൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം

Text Size  

Story Dated: Wednesday, April 30, 2014 07:08 hrs UTC

വടക്കന്‍ പറവൂരിന് സമീപം വടക്കേക്കര തുരുത്തിപ്പുറത്ത് നാനോ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. രണ്ടുപേര്‍ സംഭവസ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്. കൊല്ലം കൊളത്തുപുഴ കാവനാട് സ്വദേശി മോഹനന്‍, തങ്കമ്മ(60), മനു (ഒമ്പത്) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന പൊടിമോന്‍ എന്ന കുഞ്ഞുമോന്‍, സരസ്വതി, അംബിക എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്തു നിന്ന് തൃശൂരിലേക്ക് യാത്ര പോവുകയായിരുന്ന കാറും മൈസൂരില്‍ നിന്നും കൊച്ചി ഐലന്റിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.