You are Here : Home / News Plus

ഒല്ലൂരില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു; വൈദികന്‍ ഒളിവില്‍

Text Size  

Story Dated: Friday, April 25, 2014 07:54 hrs UTC

തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍ വൈദികന്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു. ഈ മാസം 8, 11, 24 തീയതികളിലാണ് സാധുകുടുംബത്തിലെ കുട്ടിയെ ഒല്ലൂര്‍ സെന്റ് പോള്‍സ് പള്ളി വികാരിയായ രാജു കൊക്കന്‍ പീഡിപ്പിച്ചത്. കുട്ടിയുടെ ചിത്രങ്ങള്‍ വൈദികന്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. കുട്ടിയുടെ രക്ഷിതാവ് വ്യാഴാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതിന് പിന്നാലെ വണ്ടൂര്‍ സ്വദേശിയായ രാജു കൊക്കന്‍ ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.mആദ്യകുര്‍ബാനയ്ക്ക് കുട്ടിക്ക് ആവശ്യമായ വസ്ത്രം നല്‍കാമെന്ന് വൈദികന്‍ അറിയിച്ചത് അനുസരിച്ച് ഓഫീസിലെത്തിയപ്പോഴാണ് സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.