You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: അഭിഭാഷകനെതിരെ ഗുരുതര ആരോപണമുന്നയിച്ച് ജഡ്ജി പിന്മാറി

Text Size  

Story Dated: Tuesday, April 22, 2014 11:24 hrs UTC

ബാര്‍ ലൈസന്‍സ് സംബന്ധിച്ച കേസില്‍ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് സി.ടി രവികുമാറാണ് പിന്മാറിയത്.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് ജഡ്ജിയുടെ പിന്മാറ്റം.
ഹൈകോടതിയില്‍ ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.തവമണി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിയുടെ പിന്മാറ്റം.
ഹരജകളില്‍ ഏപ്രില്‍ 11 ന് വദം പുര്‍ത്തിയായിരുന്നു. നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട 50ഓളം ഹരജികളാണ് ജസ്റ്റിസ്. സി.ടി രവികുമാറിന്‍്റെ ബഞ്ച് പരിഗണിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.