You are Here : Home / News Plus

നിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണം - കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Monday, April 21, 2014 08:17 hrs UTC

നിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണമെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ മദ്യത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്നു. മദ്യം വ്യാപകമാകുന്നതോടെ രാജ്യത്ത് വലിയ പ്രശ്നങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴിവെക്കും. ഇത് ദുഃഖകരമാണ് അവസ്ഥയാണ്. മദ്യ വില്‍പന കുറച്ചു കൊണ്ടുവരണമെന്നാണ് ലീഗ് നിലപാട്. മദ്യനയം സംബന്ധിച്ച് യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് വോട്ടുകളില്‍ വലിയ ചോര്‍ച്ച ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മൗനവ്രതമാണ് നല്ലത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്‍തൂക്കം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.