You are Here : Home / News Plus

ആന്‍റോ ആന്റണി ജനങ്ങളെ വെറുപ്പിച്ചെന്ന് പി.സി ജോര്‍ജ്

Text Size  

Story Dated: Friday, April 11, 2014 06:32 hrs UTC

പത്തനംതിട്ടയില്‍ യു.ഡി.ഫ് പ്രചരണം പാളിയെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പി.സി ജോര്‍ജ്. ആന്‍റോ  ആന്റണി ജനങ്ങളെ വെറുപ്പിച്ചെന്നും ഇവിടെ ആരുജയിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും  പി.സി ജോര്‍ജ് പറഞ്ഞു. പരസ്പരം വിശ്വാസമില്ലാതെ പ്രചരണം നടത്തിയ ആദ്യ തെരഞ്ഞെടുപ്പാണ് ഇതെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. താഴത്തേട്ടില്‍ ആത്മാര്‍ഥമായ പ്രവര്‍ത്തനം നടന്നില്ലെന്നും  ബൂത്തുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടായില്ളെന്നും അദ്ദേഹം പറഞ്ഞു. ബൂത്തുകമ്മിറ്റികള്‍ യഥാസമയം വിളിച്ചുചേര്‍ത്തില്ലെന്നും  തെരഞ്ഞെടുപ്പ് കമ്മിറ്റി ഒരിക്കല്‍പ്പോലും യോഗം ചേര്‍ന്നില്ലെന്നും പി .സി ജോര്‍ജ് ആരോപിച്ചു. എ.കെ ആന്‍്റണിയുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പോളിംഗ് ശതമാനം ഇതിലേറെ താഴേക്ക് പോകുമായിരുന്നു. ആന്റോ ആന്‍്റണി അവസാന നിമിഷവും ആറന്മുള വിമാനത്താവളത്തെ അനുകൂലിച്ചാണ് സംസാരിച്ചത്. അതിനാല്‍ തന്നെ ആരുജയിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും  പി.സി ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.