നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ഒന്നര കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഫോട്ടോസ്റ്റാറ്റ് മെഷീന് കാഡ്ട്രിജ്, ട്രോളി ബാഗ്, ടേപ്പ് എന്നിവയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സിംഗപ്പുര്‍ സ്വദേശി ജമാല്‍ മുഹമ്മദ്, ചെന്നൈ സ്വദേശി മുഹമ്മദ് റിയാസ്. കാസര്‍കോട് സ്വദേശി നൗഷാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Comments