You are Here : Home / News Plus

രമ്യ ഹരിദാസിന്റെ ബ്ലോക്ക് ഡിവിഷന്‍ നിലനിര്‍ത്തി യു ഡി എഫ്

Text Size  

Story Dated: Wednesday, September 04, 2019 09:43 hrs UTC

ആലത്തൂർ എം പി ആയതോടെ രമ്യ ഹരിദാസ് സ്ഥാനം രാജി വച്ചതിനെ തുടർന്ന് നടന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. പുവ്വാട്ടുപറമ്പ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി നസീബ റായ് 905 വേട്ടുകൾക്കാണ് വിജയിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി ദീപയെ പരാജയപ്പെടുത്തിയാണ് നസീബ റായ് സീറ്റ് നിലനിർത്തിയത്. രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചായിരുന്നു ആലത്തൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.