You are Here : Home / News Plus

പ്രളയബാധിതര്‍ക്ക് സാന്ത്വനമേകാന്‍ വീണ്ടും രാഹുല്‍ ഗാന്ധി; രണ്ട് ദിവസം വയനാട്ടില്‍

Text Size  

Story Dated: Friday, August 23, 2019 08:12 hrs UTC

പ്രളയബാധിതരെ സന്ദർശിക്കുന്നതിനായി എംപി രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാകും രാഹുൽ മണ്ഡലത്തിൽ സന്ദർശനം നടത്തുക. നേരത്തെ മലപ്പുറം ജില്ലയിലെ കവളപ്പാറ ഉൾപ്പടെയുള്ള പ്രളയബാധിത മേഖലകൾ സന്ദർശിക്കാൻ രാഹുൽ ​ഗാന്ധി എത്തിയിരുന്നു. മഴയും ഉരുൾപൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലും കേരളത്തിലാകെയും അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.