You are Here : Home / News Plus

ഇന്ത്യക്ക് അഭിമാനം; ചന്ദ്രയാന്‍ 2 ഭ്രമണപഥത്തിൽ

Text Size  

Story Dated: Monday, July 22, 2019 02:38 hrs UTC

രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം നടന്നത്.വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളിൽ ചന്ദ്രയാൻ 2 വിക്ഷേപണ വാഹനത്തിൽനിന്ന് വേർപ്പെട്ടു. ഇതോടെ ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായതിൽ ശാസ്ത്രജ്ഞർ ആഹ്ലാദം പ്രകടിപ്പിച്ചു. ചന്ദ്രയാൻ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐ.എസ്.ആർ.ഒ. അധികൃതർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.