You are Here : Home / News Plus

ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി

Text Size  

Story Dated: Sunday, June 02, 2019 09:12 hrs UTC

കോണ്‍ഗ്രസില്‍ സമൂഹമാധ്യമ പ്രചാരണത്തിന്‍റെ ചുമതലയുളള ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. അക്കൗണ്ട് നിലവില്‍ ഇല്ലെന്നാണ് ട്വിറ്റര്‍ പേജില്‍ കാണുന്നത്. ട്വിറ്റര്‍ വിട്ടതിന് പിന്നാലെ ദിവ്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഉപേക്ഷിച്ചിരിക്കുകയാണ്.
 
ആദ്യ വനിതാ ധനമന്ത്രിയെന്ന നിലയില്‍ ബിജെപി നേതാവ് നിര്‍മലാ സീതരാമനെ ദിവ്യ അഭിനന്ദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററും ഇന്‍സ്റ്റഗ്രാമും ദിവ്യ സ്പന്ദന ഉപേക്ഷിക്കുന്നത്. ഇന്ദിരാഗാന്ധി നേരത്തെ ധനമന്ത്രിയായിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു ദിവ്യയുടെ പ്രതികരണം.
 
 
കനത്ത തോല്‍വിക്ക് പിന്നാലെ ദിവ്യ കോണ്‍ഗ്രസിനോട് വിട പറയുകയാണെന്ന് അഭ്യൂഹവും ഇതോടെ സജീവമായിട്ടുണ്ട് .എന്നാല്‍ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായ സംഭവത്തില്‍ കോണ്‍ഗ്രസോ ദിവ്യയോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
അതേസമയം കനത്ത പരാജയത്തിന്‍റെയും സംഘടനാ പ്രതിസന്ധിയുടേയും പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് ഔദ്യോഗിക വക്താക്കള്‍ക്ക് മാധ്യമ വിലക്കേര്‍പ്പെടുത്തി എഐസിസി വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണോ ദിവ്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും വ്യക്തമല്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.