You are Here : Home / News Plus

കെപിസിസി പ്രസിഡന്റായി രമേശ് ചെന്നിത്തല തുടരുന്നതാണ് ഉചിതമെന്ന് കെ.സുധാകരന്‍

Text Size  

Story Dated: Monday, June 03, 2013 09:23 hrs UTC

കണ്ണൂര്‍: ഉപമുഖ്യമന്ത്രി പദവിയേക്കാള്‍ എന്തുകൊണ്ടും ഉന്നതമായ സ്ഥാനമായ കെപിസിസി പ്രസിഡന്റായി രമേശ് ചെന്നിത്തല തുടരുന്നതാണ് ഉചിതമെന്ന് കെ.സുധാകരന്‍ എം.പി. മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിസ്ഥാനം സൃഷ്ടിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് സംശയമുണ്ടായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ചെന്നിത്തല മന്ത്രിസഭയില്‍ വരികയാണെങ്കില്‍ ആഭ്യന്തര വകുപ്പില്‍ കുറഞ്ഞതൊന്നും സ്വീകരിക്കേണ്ടെന്നു വാദിക്കുന്ന ഐ ഗ്രൂപ്പിലെ പ്രമുഖനാണ് സുധാകരന്‍. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തിപ്പെടുത്തേണ്ട ചുമതല നിര്‍വഹിക്കുകയാണ് രമേശ് ചെയ്യേണ്ടത്. അത് ഇപ്പോള്‍ ഭംഗിയായി നിറവേറ്റുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.