പാകിസ്താനുള്ള 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് ഒളിച്ചു കഴിയുന്നതിന് പാകിസ്താന് സഹായം ചെയ്തുകൊടുത്തുവെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. പാകിസ്താന് നല്‍കിവരുന്ന പ്രതിരോധവുമായി ബന്ധപ്പെട്ട 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം റദ്ദാക്കിയതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് കേണല്‍ റോബ് മാനിങ് മാധ്യമങ്ങളോട് വ്യക്തമാക്കി.
Comments