You are Here : Home / News Plus

പിറവം പള്ളി കേസ്: കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

Text Size  

Story Dated: Monday, November 19, 2018 06:56 hrs UTC

പിറവം പള്ളി തങ്ങള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരേ ഓര്‍ത്തഡോക്സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. മതപരമായ ഇത്തരം വിഷയങ്ങള്‍ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി. ഇത്തരം വിഷയങ്ങളില്‍ കോടതി അലക്ഷ്യം എടുക്കുന്നത് ഗുണകരമല്ലെന്നും ചൂണ്ടിക്കാട്ടി. അമ്പലങ്ങളിലേയ്ക്കും പള്ളികളിലേയ്ക്കും ഒരു പാട് പണം വരുന്നതുകൊണ്ടാണ് കായികബലം ഉപയോഗിച്ചു ഉള്ള തര്‍ക്കങ്ങള്‍ വരുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹര്‍ജികള്‍ മൂുന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാനും നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.