You are Here : Home / News Plus

ശബരിമല തന്ത്രി തന്നോട് നിയമോപദേശം തേടിയതാണെന്ന്‌ ശ്രീധരന്‍ പിള്ള

Text Size  

Story Dated: Monday, November 05, 2018 09:46 hrs UTC

ശബരിമല തന്ത്രി തന്നോട് നിയമോപദേശം തേടുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ശബരിമലയിലെ പ്രക്ഷോഭ പരിപാടികള്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന പരാമര്‍ശത്തില്‍ ശ്രീധരന്‍പിള്ള വിശദീകരണത്തിന് തയ്യാറായില്ല. കോടതിയലക്ഷ്യക്കേസില്‍ കൂട്ടുപ്രതിയെന്ന നിലയിലാണു തന്ത്രിയുമായി സംസാരിച്ചത്. തന്ത്രിയോട് സംസാരിച്ചതില്‍ തെറ്റില്ല. തന്ത്രി നട അടയ്ക്കുമെന്നു പറഞ്ഞതു തന്റെ നിര്‍ദേശപ്രകാരമാണെന്നു വ്യാഖ്യാനിക്കേണ്ട - ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.