ശബരിമലയിലെ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തെക്കൻ കേരളത്തിൽ ഭാഗികം. പത്തനംതിട്ട അഴൂരിൽ സ്വകാര്യവാഹനങ്ങൾ തടഞ്ഞ ഏഴുപേരെ കസ്റ്റഡിയിലെടുത്തു. ശബരിമലയിലേക്ക് പോകാനുള്ള അയ്യപ്പഭക്തർക്കായി രാവിലെ രണ്ട് കോൺവോ സർവ്വീസ് നടത്തിയ ശേഷം പിന്നീട് നിർത്തിവച്ചു. ഉച്ചയ്ക്ക് ആളുകൾ ബഹളം വച്ചതിനെ തുടർന്ന് പമ്പയിലേക്കും ചെങ്ങന്നൂരിലേക്കും കെഎസ്ആർടിസി സർവ്വീസ് തുടങ്ങി.
Comments