You are Here : Home / News Plus

പരാജയ കാരണം മനപാഠമാക്കി കോണ്‍ഗ്രസ്‌

Text Size  

Story Dated: Thursday, May 15, 2014 05:25 hrs UTC

ദില്ലി: പരാജയം സംഭവിച്ചാല്‍ പ്രതിരോധം തീര്‍ക്കാനുള്ള വിശദീകരണങ്ങള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രൂപം നല്‍കി. പ്രധാനമായും സാമ്യാജ്യത്വ ശക്തികളുടെ പിന്തുണയോടെ നടന്ന വര്‍ഗ്ഗീയ ധ്രുവീകരണമാണ് രാജ്യത്ത് മോദി നേടിയ വിജയമെന്നാകും കോണ്‍ഗ്രസ് വിശദീകരിക്കുക. ബിജെപിയല്ല മോദിയും താത്പരകുത്തകകളും ആണ് നേട്ടമുണ്ടാക്കിയതെന്ന നിരീക്ഷണവും കോണ്‍ഗ്രസ് പങ്ക് വെയ്ക്കും.
പത്ത് വര്‍ഷത്തിന് ശേഷം ബിജെപി നേത്യത്വം നല്‍കുന്ന എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ അതിന് കാരണം തത്പരമൂലധന ശക്തികള്‍ മതത്തിന്റെ സഹായത്തോടെ രാജ്യത്ത് സ്യഷ്ടിച്ച വര്‍ഗ്ഗീയ ചേരിതിരിവാണ് എന്ന വിശദീകരണമാകും കോണ്‍ഗ്രസ് നല്‍കുക. ബിജെപിയ്‌ക്കോ എന്‍.ഡി.എക്കോ ലഭിച്ച അംഗീകാരമല്ല പകരം മോദിയെ മുന്‍ നിര്‍ത്തി മൂലധന ശക്തികള്‍ നടത്തിയ അട്ടിമറിയാണ് തെരഞ്ഞെടുപ്പ് ഫലം എന്ന നിലപാടില്‍ എതിര്‍വാദങ്ങള്‍ പാര്‍ട്ടി കേന്ദ്രികരിയ്ക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹൂല്‍ ഗാന്ധിയുടെ വിശ്വസ്തനായ ഉപദേശകന്‍ മോഹന്‍ ഗോപാലാണ് പരാജയമുണ്ടായാല്‍ വിശദീകരിക്കേണ്ട എതിര്‍വാദങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി തയ്യാറാക്കിയത്.
ബിജെപിക്ക് വേണ്ടി കോടികള്‍ മുടക്കിയ മൂലധന ശക്തികള്‍ അഭിപ്രായ സര്‍വ്വേകള്‍ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും കോണ്‍ഗ്രസ് നിലപാട് സ്വീകരിയ്ക്കും. തര്‍ക്കിയുടെ മാത്യകയില്‍ മതത്തെ മുന്‍നിര്‍ത്തിയുള്ള മൂലധന ശക്തികളുടെ ഇടപെടലിനാണ് മോദി അവസരം ഒരുക്കുക. ഇത് തടയാനും ജനങ്ങളെ വസ്തുതകള്‍ ബോധിപ്പിക്കാനും പാര്‍ട്ടി ശ്രമിക്കും എന്നും വക്താക്കള്‍ പരാജയമുണ്ടായാല്‍ വിശദീകരിക്കും. ഇന്ന് രാഹുല്‍ ഗാന്ധി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് വക്താക്കള്‍ക്ക് എതിര്‍ വാദങ്ങള്‍ സംബന്ധിച്ച വിശദമായ നിര്‍ദ്ധേശങ്ങള്‍ നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.