You are Here : Home / News Plus

‘ഓപറേഷന്‍ കുബേര’യില്‍ എ.എസ്.ഐ കുടുങ്ങി

Text Size  

Story Dated: Thursday, May 15, 2014 03:28 hrs UTC

പഴയന്നൂര്‍ (തൃശൂര്‍): കൊള്ളപ്പലിശക്ക് പണം കൊടുക്കുന്നവരെ പിടികൂടാന്‍ ആഭ്യന്തര വകുപ്പ് ആസൂത്രണം ചെയ്ത ‘ഓപറേഷന്‍ കുബേര’യില്‍ എ.എസ്.ഐ കുടുങ്ങി. പാലക്കാട് എ.ആര്‍ ക്യാമ്പിലെ എ.എസ്.ഐ പഴയന്നൂര്‍ ചീരക്കുഴി തെക്കേപൊന്നാപ്പുള്ളില്‍ ടി.വി. ജോസഫാണ് അറസ്റ്റിലായത്. ഇപ്പോള്‍ പാലക്കാട് ട്രാഫിക് പൊലീസില്‍ ജോലി ചെയ്യുന്ന ഇയാളെക്കുറിച്ച് നേരത്തെ പലിശ ഇടപാടുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നു.
വീട് പരിശോധിച്ചതില്‍ 38 ഒപ്പിട്ട ബ്ളാങ്ക് ചെക്ലീഫ്, സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട 27 വെള്ള പേപ്പര്‍, ആറ് എഗ്രിമെന്‍റ് കോപ്പി, മുദ്രപത്രത്തിന്‍െറ 10 അനുബന്ധ കടലാസുകള്‍, ഒരു ആധാരം, ഒരു ആര്‍.സി ബുക്ക്, വിവിധ തുകയുടെ മുദ്രപത്രങ്ങള്‍ എന്നിവ കണ്ടെടുത്തു. ചേലക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. സന്തോഷ്കുമാറിന്‍െറ നേതൃത്വത്തിലാണ് ഇയാളുടെ വീട് പരിശോധിച്ച് ഇവ പിടിച്ചെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.