You are Here : Home / News Plus

മോദി മന്ത്രിസഭയില്‍ വിജ്ഞാനമുള്ളവര്‍, ഇ.ശ്രീധരന്‍ മന്ത്രിയായേക്കും

Text Size  

Story Dated: Wednesday, May 14, 2014 05:33 hrs UTC

ദില്ലി: തെരഞ്ഞെടുപ്പ് ഫലം അനുകൂലമായി വന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി വലിയ മന്ത്രിസഭ വേണ്ടെന്നാണ് നരേന്ദ്ര മോദിയുടെ തീരുമാനം. സഹമന്ത്രിമാരായി സാങ്കേതിക വിജ്ഞാനം ഉള്ളവര്‍ മന്ത്രിസഭയുടെ ഭാഗമാകും. മലയാളിയും കൊങ്കണ്‍ – ഡെല്‍ഹി മെട്രോ റെയിലുകളുടെ ശില്‍പിയുമായ ഇ ശ്രീധരനെയാണ് റെയില്‍വെയുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാക്കാന്‍ മോദി ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇ ശ്രീധരനുമായി ആശയവിനിമയം ആരംഭിച്ചു കഴിഞ്ഞു.
ജനവിധി അനുകൂലമാകുകയാണെങ്കില്‍ മെയ് 20 ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാണ് നരേന്ദ്രമോദിയുടെ തീരുമാനം. മോദിയ്ക്ക് ഒപ്പം 15 അംഗ ക്യാബിനറ്റാകും അന്ന് ചുമതലയേല്‍ക്കുക. ഇതില്‍ മുതിര്‍ന്ന നേതാക്കളായ സുഷമ സ്വരാജും മുരളി മനോഹര്‍ ജോഷിയും ഉണ്ടാകും. സുഷമ സ്വരാജിന് ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ വകുപ്പുകളില്‍ ഏതെങ്കിലും നല്‍കാനാണ് മോദിക്ക് താത്പര്യം. മുരളീമനോഹര്‍ ജോഷിക്ക് മാനവശേഷി വകുപ്പാകും ലഭിക്കുക. വിശ്വസ്തരുടെ പട്ടികയിലുള്ള അരുണ്‍ ജെയ്റ്റിലിക്കാകും ധനകാര്യവകുപ്പിന്റെ ചുമതല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.