You are Here : Home / News Plus

എക്സിറ്റ്പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എക്ക് മുന്‍തൂക്കം

Text Size  

Story Dated: Tuesday, May 13, 2014 05:14 hrs UTC

രാജ്യത്ത് വിവിധ മാധ്യമങ്ങള്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിഭാഗവും ബി.ജെ.പിക്ക് മുന്‍തൂക്കം. ഇതില്‍ത്തന്നെ ചില പ്രവചനങ്ങള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിന് കേവല ഭൂരിപക്ഷം ഉറപ്പിക്കുന്നു. . കേരളത്തില്‍ ഭൂരിഭാഗം സര്‍വേകളും യു.ഡി.എഫിന് അനുകൂലമാണ്. സി.എന്‍.എന്‍-ഐ.ബി.എന്‍, ആജ്തക്, ഇന്ത്യാടുഡേ-സിയെസോറൊ തുടങ്ങിയ സര്‍വേകള്‍ എല്ലാം തന്നെ കേന്ദ്രത്തില്‍ ബി.ജെ.പി സഖ്യത്തിന്‍െറ വിജയം പ്രവചിക്കുന്നു. ഡല്‍ഹിയിലും യു.പിയിലും ബി.ജെ.പിയുടെയും പ ശ്ചിമബംഗാളില്‍ തൃണമൂലിന്‍െറയും തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുടെയും മേധാവിത്വമാണ് സര്‍വേകള്‍ എല്ലാം ഏകസ്വരത്തില്‍ പ്രവചിക്കുന്നത്. അതേസമയം, ടൈംസ് നൗ ആര്‍ക്കും ഭൂരിപക്ഷം പറയുന്നില്ല. എന്‍.ഡി.എ മുന്നണിക്ക് 218 സീറ്റാണ് പ്രവചിക്കുന്നത്. കേരളത്തില്‍ 18 സീറ്റാണ് ടൈംസ് നൗ യു.ഡി.എഫിന് പ്രവചിക്കുന്നത്.
സി.എന്‍.എന്‍-ഐ.ബി.എന്‍ കേന്ദ്രത്തില്‍ എന്‍.ഡി.എ വിജയം തറപ്പിച്ചു പറയുന്നു. ഇവരുടെ വിലയിരുത്തലനുസരിച്ച് ഡല്‍ഹിയില്‍ ബി.ജെ.പി 5-7. ആപിന് -2. പഞ്ചാബില്‍ ബി.ജെ.പി 6-9, കോണ്‍ഗ്രസ് 3-5, ആപ് 1-3. തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ. 22-28, ഡി.എം.കെ 7-11 എന്നിങ്ങനെയായിരിക്കും നില. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി 49-53 സീറ്റ് നേടുമ്പോള്‍ ബി.എസ്.പിക്ക് 13-17 സീറ്റുകളാണ് സി.എന്‍.എന്‍-ഐ.ബി.എന്‍ പ്രവചിക്കുന്നത്. പശ്ചിമബംഗാളില്‍ തൃണമൂല്‍ 25-31 സീറ്റ് നേടുമ്പോള്‍ ഇടതുപക്ഷം 7-11 ല്‍ ഒതുങ്ങും. മഹാരാഷ്ട്ര, ഗുജറാത്ത്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ബി.ജെ.പി ആധിപത്യവും പ്രവചിക്കുന്നു.
ഇന്ത്യ ടുഡേ-സിയെസാറോ പോള്‍ അനുസരിച്ച് എന്‍.ഡി.എ 261-283 സീറ്റ് നേടും. യു.പി.എ 110-120. ഇടതുപക്ഷമുള്‍പ്പെടെയുള്ള മറ്റ് കക്ഷികള്‍ 150-162 സീറ്റ് നേടും. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ എന്‍.ഡി.എക്ക് വന്‍ വിജയം പ്രവചിക്കുന്ന സര്‍വേ തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ 20-24 സീറ്റ് നേടുമെന്നും പറയുന്നു. ഡല്‍ഹിയില്‍ ബി.ജെ.പിക്ക് അഞ്ചും ആപിന് രണ്ടും ആണ് പ്രവചനം.
എ.ബി.പി-നീല്‍സെന്‍ സര്‍വേ അനുസരിച്ച് എന്‍.ഡി.എ 272 സീറ്റ് നേടും.യു.പി.എ 110. യു.പിയില്‍ ബി.ജെ.പിക്ക് 46 ഉം ബിഹാറില്‍ 21 സീറ്റുമാണ് പ്രവചിക്കുന്നത്. സീ വോട്ടര്‍ പ്രവചിക്കുന്നത് എന്‍.ഡി.എക്ക് 289 സീറ്റാണ്. കോണ്‍ഗ്രസിന് 101 . ആപിന് അഞ്ച്, മറ്റുള്ളവര്‍ക്ക് 148. ബിഹാറില്‍ ബി.ജെ.പി സഖ്യം 28 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസ് സഖ്യം 10 ഉം ജനതാദള്‍ -യു രണ്ടും സീറ്റ് നേടും. ആജ്തക് പ്രവചനമനുസരിച്ച് എന്‍.ഡി.എ 272-283 സീറ്റും യു.പി.എ 110-120 സീറ്റും നേടും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.