You are Here : Home / News Plus

മോദി ജമ്മു കശ്മീരിനെ വെട്ടിമുറിക്കും : ഒമര്‍ അബ്ദുല്ല

Text Size  

Story Dated: Thursday, May 08, 2014 07:18 hrs UTC

നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ജമ്മു കശ്മീരിനെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വെട്ടി മുറിക്കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് പുനപരിശോധിക്കുമെന്ന മോദിയുടെ വാഗ്ദാനം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ യൂണിയനെ ഈ നീക്കം തകര്‍ക്കും. ജമ്മു കശ്മിരിലെ ലഡാക്കിലെ ബുദ്ധ ഭൂരിപക്ഷ മേഖലക്ക് കേന്ദ്ര ഭരണ പദവി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനത്തെയും ഉമര്‍ ആശങ്കയോടെ കാണുന്നു. സംസ്ഥാനത്ത് നിലവില്‍ ഉള്ള സാമുദായിക സൗഹാര്‍ദത്തെ ഇത് ഗുരുതരമായി ബാധിക്കും. മാത്രമല്ല, രാജ്യത്തെ മറ്റു ഭാഗങ്ങളുമായി സംസ്ഥാനം പുലര്‍ത്തിവരുന്നബന്ധത്തിന് കടുത്ത ആഘാതമേല്‍പിക്കുമെന്നും ഒമര്‍ ചൂണ്ടിക്കാണിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.