മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയില്‍ നിന്നും ഒരുകോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചു. നാല് കിലോയോളം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. യുവരാജ് സൊളാങ്കി എന്ന 21-കാരനാണ് അറസ്റ്റിലായിരിക്കുന്നത്. മുന്‍പും വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
Comments